വാഹന ലൈസൻസിന് ആയുർവേദ ഡോക്ടറുടെ സർട്ടിഫിക്കറ്റ്: തീരുമാനത്തിനെതിരെ ഐ.എം.എ
text_fieldsതിരുവനന്തപുരം: വാഹന ലൈസൻസ് എടുക്കാനും പുതുക്കാനും വേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഐ.എം.എ രംഗത്ത്.
കണ്ണിന്റെയും കേൾവിയുടെയും ശാരീരികക്ഷമതയുടെയും പരിശോധന കൃത്യമായി നടത്താൻ സംവിധാനങ്ങളുള്ള ചികിത്സാരീതി ആധുനിക വൈദ്യശാസ്ത്രമേഖല മാത്രമാണ്. സംസ്ഥാനത്ത് നിലവിൽ ആവശ്യത്തിലധികം നേത്ര രോഗവിദഗ്ധരും ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ഉള്ള പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമുള്ള ഇത്തരം സർട്ടിഫിക്കറ്റുകൾ അശാസ്ത്രീയ രീതിയിലും ലഘൂകരിച്ചും നൽകുന്ന നടപടി പ്രതിഷേധാർഹമാണ്. ആരോഗ്യചികിത്സാ മേഖലയെ പിറകോട്ടുനയിക്കുന്ന നയം അധികാരികൾ ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

