ആയുർവേദ മെഡിക്കൽ ഓഫിസർമാർ ചൊവ്വാഴ്ച അവകാശ സംരക്ഷണ ദിനം ആചരിക്കും
text_fieldsതിരുവനന്തപുരം: ആയുർവേദ മെഡിക്കൽ ഓഫിസർമാർ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച അവകാശ സംരക്ഷണ ദിനം ആചരിക്കുന്നു. സർക്കാർ ആയുർവേദ മെഡിക്കൽ ഓഫിസർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഭാരതീയ ചികിത്സാ വകുപ്പിൽനിന്ന് പരിഹാരമുണ്ടാകാത്തതിനാലാണ് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ അറിയിച്ചു.
ഒ.പി സമയത്തെ അനാവശ്യ ക്ലറിക്കൽ ജോലികൾ നിയന്ത്രിക്കുക, പൊതുസ്ഥലം മാറ്റം മാനദണ്ഡങ്ങൾ പാലിച്ചു നടത്തുക, വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനക്ഷേമമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

