സര്‍ക്കുലർ മറികടന്ന് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആയുധപൂജ
text_fieldsഈരാറ്റുപേട്ട: മഹാനവമിയോട് അനുബന്ധിച്ച് ആയുധ പൂജയുമായി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ. സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ പാടില്ലെന്ന എം.ഡിയുടെ സർക്കുലർ നിലനിൽക്കെയാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആയുധപൂജ നടന്നത്.
അസി. ഡിപ്പോ എൻജിനീയറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് ഗാരേജിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആയുധപൂജ സംഘടിപ്പിച്ചത്. ഗാരേജിലെ ഉപകരണങ്ങളാണ് പൂജക്കുവെച്ചത്.
ഏതെങ്കിലും മതചിഹ്നങ്ങളോ മതാനുഷ്ഠാന വസ്തുക്കളോ ബസുകളില്‍ പ്രദര്‍ശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ പാടില്ലെന്ന് ഈമാസം എട്ടിന് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മറികടന്നാണ് സംഘടിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

