Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര പ്രതിഷ്ഠ...

രാമക്ഷേത്ര പ്രതിഷ്ഠ അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തം -വെള്ളാപ്പള്ളി

text_fields
bookmark_border
vellappally
cancel
camera_alt

വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്.എസ്​ പ്രാന്തീയകാര്യകാരി സദസ്യൻ എ.ആർ. മോഹനിൽനിന്ന്​ ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 22ലെ​ പ്രതിഷ്ഠ മുഹൂർത്തത്തിൽ വിശ്വാസികൾ സ്വഭവനങ്ങളിൽ ദീപംതെളിച്ച്​ ലോകനന്മക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്തീയ കാര്യകാരി സദസ്യൻ വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ്‌ എ.വി. ഷിജു, ജില്ല സഹകാര്യവാഹ്​ കെ.എം. മഹേഷ്​, വി. വിനോദ്​ എന്നിവർ പ​ങ്കെടുത്തു.

അക്ഷതം ഏറ്റുവാങ്ങി മോഹൻലാലും

കൊച്ചി: രാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർ.എസ്.എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് നടൻ അക്ഷതം ഏറ്റുവാങ്ങിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നേരത്തെ നടൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ അക്ഷതം സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally Nadesan
News Summary - Ayodhya Ram Temple pran pratishtha is a Spiritual Moment says Vellappally
Next Story