Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയോധ്യ രാമക്ഷേത്ര...

അയോധ്യ രാമക്ഷേത്ര ഫണ്ട്​ പിരിവ്​: കോൺഗ്രസും സി.പി.എമ്മും വെട്ടിൽ

text_fields
bookmark_border
അയോധ്യ രാമക്ഷേത്ര ഫണ്ട്​ പിരിവ്​: കോൺഗ്രസും സി.പി.എമ്മും വെട്ടിൽ
cancel

ആ​ല​പ്പു​ഴ: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ർ.​എ​സ്.​എ​സ്​ ഫ​ണ്ട്​ പി​രി​വി​ൽ കു​ടു​ങ്ങി കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വെ​ട്ടി​ലാ​യി. ജ​നു​വ​രി 30 മു​ത​ൽ ഫ്രെ​ബു​വ​രി 28 വ​രെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ​വീ​ടു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലാ​ണ്​​ ഡി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ടി.​ജി. ര​ഘു​നാ​ഥ​പി​ള്ള​യും കു​മാ​ര​പു​രം നോ​ർ​ത്ത്​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​ എ​ൽ. ത​ങ്ക​മ്മാ​ളും​ പ​ങ്കാ​ളി​ക​ളാ​യ​ത്.

ക്ഷേ​ത്രം ഭാ​ര​വാ​ഹി​യും സ​മു​ദാ​യ​നേ​താ​വു​മാ​യ ര​ഘു​നാ​ഥ​പി​ള്ള മേ​ൽ​ശാ​ന്തി​ക്ക്​ ഫ​ണ്ട്​ കൈ​മാ​റു​ന്ന ചി​ത്രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ചു. ര​ണ്ടു​ദി​വ​സം മു​മ്പ്​ ന​ട​ന്ന ച​ട​ങ്ങി​െൻറ ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ ബി.​ജെ.​പി-​കോ​ൺ​​ഗ്ര​സ്​ കൂ​ട്ടു​കെ​ട്ടാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സി.​പി.​എം വ​നി​താ​നേ​താ​വ്​ ഫ​ണ്ട്​ പി​രി​വി​െൻറ കൂ​പ്പ​ൺ കൈ​മാ​റു​ന്ന ചി​ത്ര​വും വി​ശ​ദാം​ശ​ങ്ങ​ളും കോ​ൺ​​ഗ്ര​സ്​ പു​റ​ത്തു​വി​ട്ടു.

പ​ള്ളി​പ്പു​റം ക​ട​വി​ൽ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം പ്ര​സി​ഡ​ൻ​റ്, പ​ട്ടാ​ര്യ​സ​മാ​ജം സ്കൂ​ൾ മാ​നേ​ജ​ർ, ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും ഹി​ന്ദു​മ​ത വി​ശ്വാ​സി എ​ന്ന നി​ല​യി​ലാ​ണ്​ കൂ​പ്പ​ൺ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ര​ഘു​നാ​ഥ​പി​ള്ള​യു​ടെ വി​ശ​ദീ​ക​ര​ണം.

ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​​ സി.​പി.​എം വ​നി​താ​നേ​താ​വ്​ ഫ​ണ്ട്​ ന​ൽ​കി​യ​ത്. അ​റി​യാ​വു​ന്ന ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ പി​രി​​​വി​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം കൈ​മാ​റി​യ​ത്. ത​െൻറ നി​ല​പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​രീ​തി​യും അ​റി​യാ​ത്ത​വ​രാ​ണ് വി​വാ​ദം സൃ​ഷ്​​ടി​ക്കു​ന്ന​ത്​ എ​ന്നാ​യി​രു​ന്നു എ​ൽ. ത​ങ്ക​മ്മാ​ളി​െൻറ പ്ര​തി​ക​ര​ണം.

പാർട്ടിയെക്കാൾ വലുത്​ ഭഗവതി; ഖേദമില്ല –രഘുനാഥപിള്ള

ചേ​ർ​ത്ത​ല: രാ​മ​ക്ഷേ​ത്ര ഫ​ണ്ട്​ വി​വാ​ദ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ന​ട​പ​ടി​യെ ഭ​യ​മി​ല്ലെ​ന്നും പാ​ർ​ട്ടി​െ​യ​ക്കാ​ൾ വ​ലു​ത്​ ഭ​ഗ​വ​തി​യാ​ണെ​ന്നും​ ഡി.​സി.​സി ഉ​പാ​ധ്യ​ക്ഷ​ൻ ര​ഘു​നാ​ഥ​പി​ള്ള. ആ​ർ.​എ​സ്.​എ​സ്​ ഫ​ണ്ട്​ ഉ​ദ്​​ഘാ​ട​ന വി​വാ​ദ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യു​ടെ പേ​രി​ൽ ചി​ല​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​െൻറ പ്ര​തി​കാ​ര​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​വാ​ദം. പാ​ർ​ട്ടി​െ​യ​ക്കാ​ൾ വ​ലു​ത് ഈ​ശ്വ​ര​വി​ശ്വാ​സ​മാ​ണ്. പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്താ​ലും ഖേ​ദ​മി​ല്ല. ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ട​ി​യേ​റ്റ്​ ക​ഴി​ഞ്ഞ്​ നി​ൽ​ക്കു​േ​മ്പാ​ൾ​ വി​ശ്വാ​സി​ക​ളെ​ത്തി​യാ​ണ്​ മേ​ൽ​ശാ​ന്തി​യി​ൽ​നി​ന്ന്​ കൂ​പ്പ​ൺ കൊ​ടു​ത്ത്​ പ​ണം വാ​ങ്ങ​ണ​മെ​ന്ന്​​ പ​റ​യു​ന്ന​ത്. അ​തി​ൽ മ​റ്റൊ​രു കാ​ഴ്​​ച​പ്പാ​ടു​ണ്ടാ​കു​മെ​ന്ന്​ ക​രു​തി​യി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​രി​വ്​ ന​ൽ​കി; ഉ​ദ്​​ഘാ​ട​ന​മാ​ണെ​ന്ന്​

പ​റ​ഞ്ഞി​ല്ല –ത​ങ്ക​മ്മാ​ൾ

ഹ​രി​പ്പാ​ട്​: രാ​മ​ക്ഷേ​ത്ര ഫ​ണ്ട്​ ന​ൽ​കി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ന​മാ​ണെ​ന്ന കാ​ര്യം പ​റ​ഞ്ഞി​ല്ലെ​ന്ന്​ സി.​പി.​എം കു​മാ​ര​പു​രം നോ​ർ​ത്ത്​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​ എ​ൽ. ത​ങ്ക​മ്മാ​ൾ. ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഞ​ങ്ങ​ൾ പി​രി​വ് ന​ട​ത്തി​യ വീ​ടു​ക​ളു​ടെ വി​വ​രം നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​നെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ​ദീ​ർ​ഘ​കാ​ല​മാ​യി ജ​ന​പ്ര​തി​നി​ധി​യും സി.​പി.​എം പ്ര​വ​ർ​ത്ത​ക​യു​മാ​ണ്​. ഈ ​വാ​ർ​ഡി​ലെ 434 വീ​ട്ടി​ലും പി​രി​വി​ന് പോ​യി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യ​ക്കാ​രി എ​ന്നു​പ​റ​ഞ്ഞ് ആ​രും അ​വ​ഗ​ണി​ച്ചി​ട്ടി​ല്ല. ചെ​റു​പ്പം മു​ത​ൽ അ​റി​യുന്ന ബി.​ജെ.​പി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ഹ​ക​രി​ച്ചു​വെ​ന്ന​ത്​ ശ​രി​യാ​ണ്. ഞാ​ൻ ഇ​വ​രു​ടെ​ വീ​ട്ടി​ൽ പോ​യി വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്ക് പി​രി​ച്ചിട്ടുണ്ട്. ഒ​രു സം​ഘ​ട​ന​യും ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. എ​െൻറ വീ​ട്ടി​ലെ​ത്തി​യ​വ​ർ​ക്ക് പി​രി​വ് ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMCongressRam Temple Ayodhya
Next Story