Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിഷ റെന്നക്ക്​...

ആയിഷ റെന്നക്ക്​ അഭിപ്രായം പറയാം, എതിരഭിപ്രായമുള്ളവർ അതും പറയും -എ. വിജയ രാഘവൻ

text_fields
bookmark_border
ആയിഷ റെന്നക്ക്​ അഭിപ്രായം പറയാം, എതിരഭിപ്രായമുള്ളവർ അതും പറയും -എ. വിജയ രാഘവൻ
cancel

കോഴിക്കോട്​: മലപ്പുറം കൊണ്ടോട്ടിയിൽ ജാമിഅ മില്ലിയ സമര നായിക ആയിഷ റെന്ന പ്രസംഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ​ പ്രതികരണവുമായി എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ.

ആയിഷ റെന്നക്ക്​ അഭിപ്രായം പറയാമെന്ന് ​വിജയരാഘവൻ പറഞ്ഞു. അതിനോട്​ എതിരഭിപ്രായമുള്ളവർ അതും പറയും. അതാണ്​ കൊണ്ടോട്ടിയിലുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ പദവി ദുരുപയോഗം ചെയ്യുകയാണ്​. രാജ്​ ഭവൻ രാഷ്​ട്രീയത്തിൽ ഇട​െപടരുത്​. ഭരണഘടനാ പദവിയിലിരുന്ന് രാഷ്​ട്രീയം പറഞ്ഞാൽ എതിർപ്പുണ്ടാകും.​

കണ്ണൂരിൽ ഗവർണർ രാഷ്​ട്രീയം പറഞ്ഞു. അതിനോട്​ എതിർപ്പുള്ളവർ അത്​ പ്രകടിപ്പിച്ചു. അതോടെ പ്രശ്​നം അവസാനിച്ചെന്നും ഗവർണറുടെ പരിപാടിയിൽ യാതൊരു വിധ സുരക്ഷാ വീഴ്​ചയും ഉണ്ടായിട്ടില്ലെന്നും വിജയരാഘവൻ കോഴിക്കോട്​ പറഞ്ഞു.

Show Full Article
TAGS:ayisha renna A. Vijayaraghavan kerala news malayalam news 
News Summary - ayisha renna can say her openion said A. Vijayaraghavan -kerala news
Next Story