Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയഞ്ചേരിയിൽ സ്വർണ...

ആയഞ്ചേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി;ഒന്നും കിട്ടാതെ വന്നതോടെ വഴിയിൽ തള്ളി

text_fields
bookmark_border
crime news
cancel
camera_alt

മഹാരാഷ്ട്ര സ്വദേശി

ആയഞ്ചേരി: ടൗണിൽ പഴയ സ്വർണാഭരണങ്ങൾ വാങ്ങുന്ന മഹാരാഷ്ട്ര സ്വദേശിയായ സന്തോഷിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സന്തോഷിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം മുഖത്ത് സ്പ്രൈ അടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സന്തോഷിന്റെ കൈവശം സ്വർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഇല്ലെന്ന് മനസ്സിലായതോടെ വള്ള്യാട്–മങ്ങലാട് റോഡിൽ ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ചുവപ്പ് കളർ സ്വിഫ്റ്റിൽ വന്ന സംഘമാണ് സന്തോഷിനെ തട്ടിക്കൊണ്ടു പോയത്. കാറിന്റെ നമ്പർ ലഭിച്ചെങ്കിലും ആ നമ്പർ മറ്റൊരു ആൾട്ടോ കാറിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം പ്രദേശത്ത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingGoldfake vehicle number
News Summary - Ayancheri Gold Trader Kidnapping Attempt
Next Story