മികച്ച പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകൾ പ്രഖ്യാപിച്ചു
text_fields200 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരം കെൽട്രോൺ ഏറ്റുവാങ്ങുന്നു
കൊച്ചി: 2024- 2025 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പൊതുമേഖല സ്ഥാപനങ്ങളെ കൊച്ചിയിൽ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. 200 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിനാണ് (കെൽട്രോൺ) അവാർഡ്.
100 കോടി മുതല്‍ 200 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയും 50 കോടി മുതല്‍ 100 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും 50 കോടിയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡും മികച്ച പൊതുമേഖല സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കാഷ് അവാര്‍ഡും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മന്ത്രി വിതരണം ചെയ്തു.
മികച്ച മാനേജിങ് ഡയറക്ടര്‍ പുരസ്കാരം സ്റ്റീല്‍ ആൻഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ് എം.ഡി കമാന്‍ഡര്‍ (റിട്ട.) പി. സുരേഷ്, കേരള സ്റ്റേറ്റ് കയര്‍ കോര്പറേഷന് ലിമിറ്റഡ് എം.ഡി ഡോ. പ്രതീഷ് പണിക്കര്‍ എന്നിവര്‍ക്ക് ലഭിച്ചു. ലക്ഷം രൂപ വീതം അവാര്‍ഡും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമറിപ്പോര്ട്ടിനുള്ള അവാര്‍ഡിന് മാതൃഭൂമിയിലെ എം.എസ്. രാകേഷ് കൃഷ്ണ അര്‍ഹനായി.
വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍, കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബി.പി.ടി എക്സിക്യൂട്ടിവ് ചെയര്മാന് കെ. അജിത്കുമാര്‍, ബി.പി.ഇ ഡയറക്ടര്‍ എം.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

