മടങ്ങി, നിത്യതയിലേക്ക്
text_fieldsകൊച്ചി: പാതിയിൽ മുറിഞ്ഞ യാത്രക്കൊടുവിൽ, ഉണരാത്ത നിദ്രയിലേക്ക് 19 പ േരും മടങ്ങി. വിങ്ങുന്ന രാത്രിയിൽനിന്ന് കണ്ണീരിെൻറ പകലിലേക്കാണ് ഓ രോ വീടും ഉണർന്നത്. അവിനാശി ദുരന്തത്തിൽ യാത്രയായ ഓരോരുത്തർക്കു ം പ്രിയപ്പെട്ടവരും നാടും നൽകിയ വിട അത്യന്തം ഹൃദയഭേദകമായിരുന്നു .
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഏഴുപേരുടെ സംസ്കാര ച്ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ബസ് ഡ്രൈവർ വളവനായിത്ത് വീട്ടിൽ ഗിരീഷ്, കണ്ടക്ടർ എടക്കാട്ടുവയൽ വാളകത്ത് വീട്ടിൽ ബൈജു, യാത്രക്കാരായ ജിസ്മോൻ, എംസി കെ. മാത്യു, പി. ശിവശങ്കർ, ടി.ജി. ഗോപിക, ഐശ്വര്യ എന്നിവർക്കാണ് വിടയേകിയത്. പിറവം വെളിയനാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ബൈജുവിെൻറ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ഗിരീഷിെൻറ മൃതദേഹം ഒക്കലിലെ പൊതുശ്മശാനത്തിലും ശിവശങ്കറിെൻറ മൃതദേഹം ശാന്തിതീരം പൊതുശ്മശാനത്തിലും സംസ്കരിച്ചു. ജിസ്മോന് ഷാജുവിെൻറ സംസ്കാരച്ചടങ്ങ് തുറവൂര്‍ സെൻറ് അഗസ്റ്റിന് പള്ളിയിലും എംസി കെ. മാത്യുവിെൻറ സംസ്കാരം അങ്കമാലി സെൻറ് ജോര്‍ജ് ബസലിക്ക പള്ളിയിലുമായിരുന്നു. തൃപ്പൂണിത്തുറ തോപ്പിൽവീട്ടിൽ ഗോപികയുടെ (23) മൃതദേഹം രാവിലെ 10.30ഓടെ സംസ്കരിച്ചു.
തൃശൂർ സ്വദേശികളായ ഏഴു പേർക്ക് നാട് യാത്രാമൊഴിയേകി. ചിറ്റിലപ്പിള്ളി ജോഫി പോളിെൻറ മൃതദേഹം വിജയമാത പള്ളിയിലും കൊള്ളന്നൂർ യേശുദാസിെൻറ മൃതദേഹം എറവ് കപ്പൽപ്പള്ളിയിലും അനുവിെൻറ മൃതദേഹം എയ്യാൽ പള്ളിയിലും സംസ്കരിച്ചു. ഹനീഷിന് അന്ത്യനിദ്രയൊരുക്കിയത് പാറമേക്കാവ് ശാന്തിഘട്ടിലാണ്. നസീഫ് മുഹമ്മദലിയുടെ ഖബറടക്കം വെള്ളിയാഴ്ച പുലർച്ച നടന്നു.
ഒല്ലൂര്‍ അപ്പാടന്വീട്ടില് ഇഗ്നി റാഫേലിെൻറ സംസ്കാരം ശനിയാഴ്ച. കല്ലൂര്‍ സ്വദേശി കിരണ്‍കുമാര്‍ (33), തൃക്കൂര് മഠത്തില്‍ മാനസി മണികണ്ഠന് (21) എന്നിവരുടെ മൃതദേഹം ബംഗളൂരുവിലും ചന്ദ്രനഗര്‍ ശാന്തികോളനി നയങ്കര വീട്ടില്‍ റോസിലിയുടെ (61) മൃതദേഹം പാലക്കാട്ടും സംസ്കരിച്ചു. തിരുവേഗപ്പുറ കളത്തിൽ രാഗേഷിെൻറ മൃതദേഹം ഷൊർണൂരിലും മംഗലാംകുന്ന് കാട്ടുകുളം പരിയാനമ്പറ്റ ഉദയനിവാസിൽ ശിവകുമാറിെൻറ മൃതദേഹം തിരുവില്വാമലയിലും സംസ്കരിച്ചു. പയ്യന്നൂർ സ്വദേശി സനൂപിെൻറ മൃതദേഹം മമ്പലം ശ്മശാനത്തിലാണ് സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
