Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.വി. ശ്രീധരന്‍...

എ.വി. ശ്രീധരന്‍ അന്തരിച്ചു

text_fields
bookmark_border
എ.വി. ശ്രീധരന്‍ അന്തരിച്ചു
cancel

മാഹി: പുതുച്ചേരി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ എ.വി. ശ്രീധരന്‍ (72) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ചാലക്കരയിലെ വീട്ടില്‍  ഉറക്കത്തിലാണ് അന്ത്യമുണ്ടായത്. 1985 മുതല്‍ ’87വരെ പുതുച്ചേരി നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഗവ. ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ല ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി, കേരള  ടെക്സ്റ്റൈല്‍സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, പുതുച്ചേരി സംസ്ഥാന ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകസമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചു. രണ്ടുതവണ പ്രോടേം സ്പീക്കറായിരുന്നു.
പള്ളൂരിലെ അടുവാട്ടില്‍ പരേതരായ എ.വി. കുഞ്ഞാപ്പുവിന്‍െറയും പാലത്തായിയിലെ സി.പി. ദേവുവിന്‍െറയും മകനായി 1945ല്‍ ജനിച്ചു. ഭാര്യ: ഇല്ലത്ത് മീത്തല്‍ സീത (പാനൂര്‍), മക്കള്‍: ഷെജിന്‍ (പുതുച്ചേരി സംസ്ഥാന സഹകരണ ബാങ്ക്), സുബിന്‍ (വിപ്രോ, ബംഗളൂരു). മരുമകള്‍: ശ്രീബില (അഴിയൂര്‍).

സഹോദരങ്ങള്‍: പുരുഷോത്തമന്‍ (സ്പിന്നിങ് മില്‍ മുന്‍ ജീവനക്കാരന്‍), ഭരതന്‍, ശാന്ത (ചെമ്പ്ര), ശശിധരന്‍ (മാഹി). ശനിയാഴ്ച രാവിലെ എട്ടിന് പള്ളൂര്‍ ഇന്ദിര ഭവനിലും ഒമ്പതിന് മാഹി മുനിസിപ്പല്‍ ഹൗസിലും പൊതുദര്‍ശനത്തിനുവെച്ചശേഷം 10ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. 11ന് ചാലക്കര വായനശാലാ പരിസരത്ത് അനുശോചന യോഗംചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:av sreedaran
News Summary - av sreedaran dead
Next Story