എ.വി. റസലിന്‍റെ മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചു
text_fieldsകോട്ടയം: വെള്ളിയാഴ്ച ചെന്നൈയിൽ അന്തരിച്ച സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്‍റെ മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചു.
രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം. മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
12 മണി മുതൽ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം രണ്ടു മണി വരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ട്. ശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലും പൊതുദർശനം ഉണ്ടാവും. സംസ്കാരം നാളെ നടക്കും.
അർബുദ ബാധിതനായ എ.വി റസൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

