Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.വി. ജോർജിനെതിരെ...

എ.വി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ; വീണ്ടും ചോദ്യം ചെയ്​തു

text_fields
bookmark_border
എ.വി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ; വീണ്ടും ചോദ്യം ചെയ്​തു
cancel

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത്​ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച സംഭവത്തിൽ എറണാകുളം മുൻ റൂറൽ എസ്​.പി എ.വി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ. ജോർജി​​​​െൻറ ഗുരുതര വീഴ്​ച വ്യക്തമാക്കുന്ന ചില നിർണായക ​മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്​. ഇതി​​​​െൻറ അടിസ്ഥാനത്തിൽ ജോർജിനെ ബുധനാഴ്​ച അന്വേഷണസംഘം മൂന്ന്​ മണിക്കൂറോളം ചോദ്യം ചെയ്​തു. ജോർജിനെ പ്രതിയാക്കുന്നത്​ സംബന്ധിച്ച്​ നിയമോപദേശം തേടിയശേഷം രണ്ട്​ ദിവസത്തിനകം തീരുമാനമെടുക്കും. ഇതിന്​ മുന്നോടിയായി ഇ​ദ്ദേഹത്തിനെതിരെ വകുപ്പു​തല നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ട്​ വ്യാഴാഴ്​ച ഡി.ജി.പിക്ക്​ കൈമാറും​. 

ശ്രീജിത്തിനെ ആളുമാറി കസ്​റ്റഡിയിലെടുത്തതല്ലെന്ന്​ വരുത്തിത്തീർക്കാൻ പൊലീസ്​ ചമച്ച വ്യാജമൊഴിയെക്കുറിച്ച്​ ജോർജിന്​ വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ്​ പുതിയ കണ്ടെത്തൽ. സംഭവദിവസം സ്​റ്റേഷൻ ചുമതലയുണ്ടായിരുന്ന റൈറ്റർ അടക്കം മൂന്ന്​ ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്​. വീടാക്രമണത്തെ തുടർന്ന്​ ജീവനൊടുക്കിയ വാസു​ദേവ​​​​െൻറ മകൻ വിനീഷ്​, സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി പരമേശ്വരൻ എന്നിവരുടെ വ്യാജമൊഴികളാണ്​ പൊലീസ്​ ചമച്ചത്​. ഇവർ നൽകിയ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്തതെന്നും പൊലീസിന്​ ആളുമാറിയിട്ടില്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

തങ്ങൾ നൽകിയെന്ന്​ പറയുന്ന മൊഴി കെട്ടിച്ചമച്ചതാണെന്ന്​ വിനീഷും പരമേശ്വരനും ആവ​ർത്തിച്ചെങ്കിലും പൊലീസിന്​ തെറ്റുപറ്റിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു എ.വി. ജോർജ്​. എന്നാൽ, ശ്രീജിത്തിനെ ആളുമാറി കസ്​റ്റഡിയിലെടുത്തതാണെന്ന്​ പിന്നീട്​ സ്ഥിരീകരിച്ചതോടെ അന്വേഷണം ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരിലേക്ക്​ നീണ്ടു. ഇതിനിടെയാണ്​ ജോർജിന്​ വ്യാജമൊഴിയെക്കുറിച്ച്​ അറിവുണ്ടായിരുന്നു എന്ന കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ്​ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച്​ ​െഎ.ജി എസ്​. ശ്രീജിത്തി​​​​െൻറ നേതൃത്വത്തിൽ ജോർജിനെ വീണ്ടും ചോദ്യം ചെയ്​തത്​.  

ആർ.ടി.എഫ്​ ഉദ്യോഗസ്ഥർക്ക്​ വഴിവിട്ട സ്വാതന്ത്ര്യവും പ്രോത്സാഹനവും ജോർജ്​ നൽകിയിരുന്നതായി  കണ്ടെത്തിയിട്ടുണ്ട്​. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കുന്നതടക്കം ആർ.ടി.എഫി​​​​െൻറ എല്ലാ നടപടികളും ജോർജി​​​​െൻറ നിർദേശപ്രകാരമായിരുന്നു. എസ്​.പിയുടെ നിർദേശപ്രകാരമാണ്​ താൻ പ്രവർത്തിച്ചതെന്നാണ്​ കേസിൽ അറസ്​റ്റിലായി ജാമ്യത്തിൽ കഴിയുന്ന പറവൂർ സി.​െഎ ക്രിസ്​പിൻ സാം നൽകിയ മൊഴി. അന്വേഷണ സംഘം നേര​േത്ത, ഒന്നിലധികം തവണ ജോർജിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്രമസമാധാനപാലനത്തി​​​​െൻറ ഭാഗമായ കാര്യങ്ങൾ മാത്രമേ ചെയ്​തിട്ടുള്ളൂ എന്നായിരുന്നു ജോർജി​​​​െൻറ നിലപാട്​. അന്വേഷണ സംഘം ജോർജിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന്​ കഴിഞ്ഞ ദിവസം ശ്രീജിത്തി​​​​െൻറ കുടുംബം ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsav georgemalayalam newsVarappuzha case
News Summary - AV George Varappuzha case- kerala news
Next Story