ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ
text_fieldsപ്രദീപ്
കോതമംഗലം: താലൂക്ക് ആശുപത്രി പാർക്കിങ് ഗ്രൗണ്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപിനെയാണ് (37) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ ചികിത്സക്കായിവന്ന മൂവാറ്റുപുഴ സ്വദേശി ബൈജുവിന്റെ ഓട്ടോയാണ് ജനുവരി 18ന് മോഷണം പോയത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്തുള്ള ഓൾഡ് നെന്മണി റോഡിൽനിന്ന് ഓട്ടോ കണ്ടെത്തിയിരുന്നു.
ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആൽബിൻ സണ്ണി, രഘുനാഥ്, എസ്.സി.പി.ഒ മാരായ ടി.ആർ. ശ്രീജിത്ത്, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

