Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ കൂസലില്ലാതെ ഓട്ടോ മോഷ്ടിച്ച് യുവാവ് കടന്നു; മോഷണദൃശ്യം സി.സി.ടിവിയിൽ -VIDEO

text_fields
bookmark_border
theft, auto
cancel
camera_alt

സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം, ഷഫീഖിന്റെ മോഷണം പോയ ഓട്ടോ

പട്ടാപ്പകൽ ആലുവ നഗരത്തിൽ നിന്ന് ഓട്ടോ മോഷണം പോയതായി പരാതി. കിഴക്കെ കടുങ്ങല്ലൂർ ഏലൂക്കര ഒളിക്കട്ട് വീട്ടിൽ ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 41ജെ.9675 നമ്പർ ഓട്ടോയാണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അമ്പാടി ടെക്സ്റ്റയിൽസിന് സമീപത്ത് നിന്ന് മോഷണം പോയത്.

ഷെഫീഖ് ഓട്ടോയിൽനിന്ന് പുറത്തിറങ്ങിയ പോയ ഉടനായിരുന്നു മോഷണം. സമീപത്തെ മറ്റ് വാഹനങ്ങൾക്കിടയിൽ കാത്തുനിന്ന മോഷ്ടാവ് മുന്നോട്ട് വന്ന് പരിസരമാകെ വീക്ഷിച്ച ശേഷം യാതൊരു കൂസലും കൂടാതെ ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു.

ഷെഫീഖ് ആലുവ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ കാമറയിൽ മോഷണ രംഗം വ്യക്തമാകുന്നുണ്ട്. ഏകദേശം 30 -35 വയസുണ്ട്. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരം. മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. വരയൻ ലൈനുള്ള ടീഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഷെഫീഖിനെ നിരീക്ഷിച്ച് വന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Auto theft caught on CCTV
Next Story