Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ ഓട്ടോറിക്ഷ കട്ടയാൾ പിടിയിൽ

text_fields
bookmark_border
പട്ടാപ്പകൽ ഓട്ടോറിക്ഷ കട്ടയാൾ പിടിയിൽ
cancel

ആലുവ: പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ചയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ ഷാജി (42) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ലൂർദ് സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ഒട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോറിക്ഷ തൊടുപുഴ ഉടുമ്പന്നൂരിൽനിന്നും കണ്ടെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓട്ടോറിക്ഷ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ട്.

കിഴക്കെ കടുങ്ങല്ലൂർ ഏലൂക്കര ഒളിക്കട്ട് വീട്ടിൽ ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 41ജെ.9675 നമ്പർ ഓട്ടോയാണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അമ്പാടി ടെക്സ്റ്റയിൽസിന് സമീപത്ത് നിന്ന് ഇയാൾ മോഷ്ടിച്ചത്.

ഷെഫീഖ് ഓട്ടോയിൽനിന്ന് പുറത്തിറങ്ങിയ പോയ ഉടനായിരുന്നു മോഷണം. സമീപത്തെ മറ്റ് വാഹനങ്ങൾക്കിടയിൽ കാത്തുനിന്ന മോഷ്ടാവ് മുന്നോട്ട് വന്ന് പരിസരമാകെ വീക്ഷിച്ച ശേഷം യാതൊരു കൂസലും കൂടാതെ ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു.

ഷെഫീഖ് ആലുവ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ കാമറയിൽ മോഷണ രംഗം വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - auto rickshaw thief arrested in Aluva
Next Story