പെർമിറ്റ് പുതുക്കൽ: ഒാേട്ടാറിക്ഷക്കാർക്കുള്ള പിഴയിളവ് നിർത്തി
text_fieldsതിരുവനന്തപുരം: പെർമിറ്റിലെ പിഴക്കാര്യത്തിൽ ഒാേട്ടാറിക്ഷക്കാർക്കുള്ള ഇളവെല്ലാ ം അവസാനിപ്പിച്ച് മോേട്ടാർ വാഹനവകുപ്പ്. പെർമിറ്റിെൻറ സമയപരിധി കഴിഞ്ഞാൽ 10,000 രൂപ യാണ് പുതിയ മോേട്ടാർ വാഹനനിയമത്തിൽ പിഴയായി വ്യവസ്ഥ ചെയ്യുന്നത്. തുക ഭീമമായതിനാ ലും ഇളവിനുള്ള നടപടികൾ സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനാലും 3000 രൂപയാണ് ഇതുവരെ ഇൗടാക്കിയിരുന്നത്. പിഴക്കാര്യത്തിൽ അന്തിമതീരുമാനമാകുന്ന മുറക്ക് ആവശ്യമെങ്കിൽ ബാക്കി തുക താൻ അടക്കാൻ സന്നദ്ധനാണെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാണ് ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇൗ ആനുകൂല്യത്തിൽനിന്ന് പിന്മാറുകയും പകരം 10,000 രൂപയും രൊക്കം അടക്കണമെന്ന കർശന നിലപാടാണ് ആർ.ടി.ഒ, ജോയൻറ് ആർ.ടി.ഒ ഒാഫിസുകൾ സ്വീകരിക്കുന്നത്. ഒറ്റയടിക്ക് ഉയർന്ന തുക നൽകാൻ നിർബന്ധിതമാകുന്നുവെന്നത് ഒാേട്ടാറിക്ഷക്കാരെയും കാര്യമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരേത്ത 2000 രൂപയായിരുന്നു കാലതാമസത്തിനുള്ള പിഴ. ഇതാണ് കുത്തനെ 10,000 രൂപയായി ഉയർന്നത്.
മുമ്പ് കാറ്റഗറി അനുസരിച്ച് വാഹനങ്ങളുടെ പെർമിറ്റ് വൈകലിലെ പിഴയിൽ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം ഒഴിവാക്കി ഒാേട്ടാറിക്ഷക്കൊപ്പം ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾക്കെല്ലാം 10,000 രൂപയാണ് പിഴ. ഹെവി വാഹനങ്ങൾക്ക് 5000 രൂപയും മീഡിയം വാഹനങ്ങൾക്ക് 4000 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 3000 രൂപയുമായിരുന്നു നേരേത്ത പിഴ. ഒാേട്ടാറിക്ഷകൾക്കുള്ള പിഴ അൽപം കൂടുതലാണെന്ന വിലയിരുത്തലിലും നേർപകുതിയായെങ്കിലും കുറക്കണമെന്ന നിലപാടിലും ഗതാഗതവകുപ്പ് മുന്നോട്ടുപോകുേമ്പാഴാണ് ഉദ്യോഗസ്ഥരുടെ കാർക്കശ്യം.
പിഴയിളവ് നിർദേശം മന്ത്രിസഭയോഗം പരിഗണിച്ചേക്കും
ഗതാഗതകുറ്റങ്ങൾക്കുള്ള പിഴ നേർപകുതിയാക്കണമെന്ന മോേട്ടാർവാഹനവകുപ്പിെൻറ നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗത്തിൽ വിഷയം പരിഗണിക്കാൻ സാധ്യതയുണ്ട്. ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയുമുള്ള യാത്രക്ക് പിഴ 500 രൂപയാക്കണമെന്നാണ് ആവശ്യം. അമിതഭാരത്തിന് 20,000ൽ നിന്ന് 10,000 രൂപയായി കുറക്കണമെന്നും. മന്ത്രിസഭയോഗം അംഗീകരിച്ചാലും നിയമവകുപ്പിെൻറ സൂക്ഷ്മപരിശോധന കഴിഞ്ഞ് ഗസറ്റിൽ പ്രസിദ്ധീകരിക്കണം. സെപ്റ്റംബർ ഒന്നിനാണ് പുതിയ മോേട്ടാർവാഹനനിയമ ഭേദഗതി പ്രാബല്യത്തിൽ വന്നത്. പിഴ ചുമത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സംസ്ഥാനവും വിജ്ഞാപനമിറക്കിയെങ്കിലും ഉയർന്ന പിഴയിലെ അവ്യക്തതയെ തുടർന്നാണ് അനിശ്ചിതത്വമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
