Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ യാത്രക്കാരിയെ...

ഓട്ടോ യാത്രക്കാരിയെ മദ്യം നൽകി പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
ഓട്ടോ യാത്രക്കാരിയെ മദ്യം നൽകി പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ പ്രസേനൻ (സ്വാമി)

ആറാട്ടുപുഴ: യാത്രക്കാരിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെയാണ് (സ്വാമി-54) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 58 കാരിയാണ് പീഢനത്തിന് ഇരയായത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറിയ സ്ത്രീയെ ഇയാൾ തന്റെ വീട്ടിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. പിന്നീട്, വൈകീട്ട് അഞ്ചോടെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു.

അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. മജിസ്ട്രേറ്റും ഇരയുടെ മൊഴി രേഖപ്പെടുത്തി. സംഭവശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിലെടുത്തത്.

എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്‌മണ്യന്റെ നിർദേശാനുസരണം എസ്.ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സി.പി.ഒമാരായ ശ്യാം, രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ, ആതിര എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto rickshawrape
News Summary - Auto rickshaw driver arrested for raping passenger
Next Story