Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണം വിട്ട ഓട്ടോ സലൂണിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
നിയന്ത്രണം വിട്ട ഓട്ടോ സലൂണിലേക്ക് ഇടിച്ചുകയറി
cancel

വെള്ളിമാടുകുന്ന്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബ്യൂട്ടി സലൂണിലേക്ക് ഇടിച്ചു കയറി. സലൂണിന്റെ ചില്ലുകൾ തകർന്നു. ‘മാധ്യമ’ത്തിനു സമീപം അൻസാറിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണിന്റെ ചില്ലകളാണ് തകർന്നത്. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.

ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. ബ്യൂട്ടി സലൂണിനുള്ളിൽ നാലു പേർ ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. രണ്ടു പേർ ഇരുന്ന ഭാഗത്തേക്കാണ് ചില്ലുകൾ തകർത്ത് ഓട്ടോ എത്തിയത്. 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

ചേവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡ്രൈവർ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Auto rickshaw crashes into saloon
Next Story