കുന്ദമംഗലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
text_fieldsകുന്ദമംഗലം: ദേശീയപാത 766ൽ പതിമംഗലത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരനായ പടനിലം ഉപ്പഞ്ചേരിമ്മൽ അബ്ദുൽ ഖാദർ (62) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ഷബ്നയെ (30) നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു കാലിനും പരിക്കേറ്റ ഓട്ടോ ഡ്രൈവർ പടനിലം പുളിക്കിൽ ചന്ദ്രനെ (55) മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.30 നാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കാർ റോഡിലെ ജപ്പാൻ കുടിവെള്ള വാൾവ് സ്ഥാപിച്ചിടത്തുള്ള കുഴി വെട്ടിക്കവെ, എതിർ ദിശയിൽ കുന്ദമംഗലം ഭാഗത്തുനിന്ന് പടനിലം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോറിക്ഷയും റോഡിെൻറ വശത്തേക്ക് മറിഞ്ഞു.
മരിച്ച ഖാദർ പടനിലം മഹല്ല് ജമാഅത്ത് ഉപദേശക സമിതി അംഗവും, കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറുമാണ്. ഭാര്യ: സുഹറ.
മക്കൾ: ഷബ്ന, ഷഹല. മരുമക്കൾ: നജ്മുദ്ദീൻ (തങ്ങൾസ്, കൊടുവള്ളി), ജാബിർ കരീറ്റിപറമ്പ് (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
