വെള്ളിമാടുകുന്ന്: രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ഓട്ടോ പൂർണമായും കത്തിനശിച്ചു. യാതക്കാരായ കൊയിലാണ്ടി കീഴരിയൂർ കണ്ടിത്താഴം ഗിരീഷ്, ഭാര്യ മിനി, മകൾ അനഘ എന്നിവരും ഓട്ടോ ഡ്രൈവർ അമ്പലത്തിങ്ങൾ സുബൈറുമാണ് അപകടസമയത്ത് ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിൽ പ്രവേശിപ്പിക്കാനായി ഗിരീഷിനെ കൊണ്ടുപോകുന്ന വഴിഇന്ന് രാവിലെ 645 ന് ഇരിങ്ങാടൻ പള്ളി ബൈപാസിലാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ബാബുരാജ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണക്കുകയായിരുന്നു.