ചെറുതുരുത്തി: ചുങ്കം സെന്ററിൽ പെട്ടി ഓട്ടോ ഓടിക്കുന്ന മുല്ലക്കാട്ട് പുത്തൻവീട്ടിൽ വിൻസെൻറിെൻറ സത്യസന്ധത കാരണം ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണവള ഉടമസ്ഥന് തിരിച്ചുകിട്ടി. കഴിഞ്ഞ ഒമ്പതാം തീയതി റോഡിൽ നിന്ന് ലഭിച്ച സ്വർണവള തൊട്ടടുത്ത മഹാത്മ ഹോട്ടലിൽ ഏൽപ്പിക്കുകയായിരുന്നു.
ഹോട്ടലുടമ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ദേശമംഗലം എഫ്.എച്ച്.സിയിലെ ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് ആലപ്പുഴ സ്വദേശിയായ മോളി ഫ്രാൻസീസിേൻറതായിരുന്നു ആഭരണം.
സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ. ഷാജുവിെൻറ സാന്നിധ്യത്തിൽ വിൻസെൻറ് വള ഉടമസ്ഥന് തിരിച്ച് നൽകി.