Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ കടലിൽ വീണ്...

ഓട്ടോ കടലിൽ വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം ലഭിച്ചു

text_fields
bookmark_border
ഓട്ടോ കടലിൽ വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം ലഭിച്ചു
cancel

വർക്കല: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മലമുകളിൽനിന്നും കടലിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇടവ ഓടയം സ്വദേശി ഫാറൂഖി(46)ന്റെ മൃത​ദേഹമാണ് വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂര്‍, വര്‍ക്കല പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.

വ്യാഴാഴ്ച രാത്രി എട്ടോടെ ഇടവ മാന്തറയിലാണ് അപകടമുണ്ടായത്. മാന്തറ ക്ഷേത്രത്തിന് പിറകുവശത്ത് വർക്കല ഫോർമേഷന്റെ ഫെയ്സ് ഒന്നായ മാന്തറ മലമുകളിൽനിന്നാണ് ഓട്ടോ കടലിലേക്ക് വീണത്. 60 അടിയിലധികം താഴ്ചയിലേക്കായിരുന്നു വീഴ്ച. മലയടിവാരത്തെ കടൽതീരത്തെ കരിങ്കൽഭിത്തിലേക്ക് വീണ ഓട്ടോ പൂർണ്ണമായും തകർന്നു. അപകടം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകളൊന്നുമില്ലാത്തതിനാൽ കൂരിരുട്ടും കടൽക്ഷോഭവും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു. നാട്ടുകാരും മൽസ്യത്തൊഴിലാളികളും രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു.

Show Full Article
TAGS:obituaryAuto driver
News Summary - Auto driver's body found on beach
Next Story