Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ ഡ്രൈവറെ ബസ്...

ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.

ശനിയാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നു മൃതദേഹം കെ.കെ. ഹോസ്പിറ്റലിലെത്തിച്ചു. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്.

പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ്. വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡിലേക്ക് ബൈക്കിലെ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ബാലുശ്ശേരി എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കയച്ചു.

മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു, മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadauto driverobit news
News Summary - auto driver found dead at balussery bus stand
Next Story