Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോറിക്ഷ ലോറിയിലും...

ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

text_fields
bookmark_border
Accident
cancel

അടൂർ: ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പുതുശ്ശേരി ഭാഗം തട്ടപ്പാറവിളയിൽ സന്തോഷ് (45) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം. എം.സി. റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച ശേഷം റോഡരികിൽ കിടന്നിരുന്ന കാറിലും ഇടിക്കുകയായിരുന്നു.

ഏനാത്ത് ഭാഗത്ത് നിന്നും പുതുശ്ശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂർ ഭാഗത്ത് നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accidents
News Summary - Auto driver dies after auto rickshaw collides with lorry and car
Next Story