Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിത്തർക്കം; മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു; അയൽവാസികളായ രണ്ടുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
വഴിത്തർക്കം; മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു; അയൽവാസികളായ രണ്ടുപേർ കസ്റ്റഡിയിൽ
cancel
camera_alt

ദിലീപ് ഖാൻ

ചാരുംമൂട്: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിൽ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു. അയൽവാസികളായ രണ്ടുപേർ കസ്റ്റഡിയിൽ. ചാരുംമൂട് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ചുനക്കര തെരുവിൽ മുക്ക് പാണംപറമ്പിൽ ദിലീപ് ഖാനാണ് (45) മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ചുനക്കര തെരുവിൽ മുക്കിനു സമീപമായിരുന്നു സംഭവം. അയൽവാസിയായ വാഹിദയും ദിലീപ് ഖാനും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. വാഹിദയുടെ സഹോദരനായ യാക്കൂബും സഹോദരി സുബൈദയും കൂടി വാഹിദയുടെ വീട്ടിൽനിന്ന് കട്ടിൽ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോയുമായി എത്തിയിരുന്നു. ഇത് ദീലീപ് ഖാൻ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ സുബൈദ കല്ലുകൊണ്ട് ദിലീപ് ഖാനെ നെഞ്ചിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ ഇയാളെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുബൈദ, യാക്കൂബ് എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് സി.ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. ദിലീപ് ഖാന്‍റെ ഭാര്യ: അൻസി, മകൻ: മുഹമ്മദ് അൻവർ ഖാൻ (ഒരു വയസ്സ്).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Auto driver died after being beaten up
Next Story