Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാലുകാരിയെ...

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ മുകേഷ് പ്രഭു

അടിമാലി : ചിന്നക്കനാൽ ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിന് ഇരയായത്.

തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയതിനെ തുടർന്ന് ലയത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ തൊഴിലാളിയായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിനു ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം പെൺകുട്ടിയെ തിരികെ ലയത്തിൽ എത്തിക്കുകയും ചെയ്‌തു. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയും പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടുകയും ചെയ്‌തു. പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto driverRape case
News Summary - Auto driver arrested for raping 14-year-old girl
Next Story