Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിക്കോപ്പുകൾ...

വെടിക്കോപ്പുകൾ നിർവീര്യമാക്കാൻ അധികൃതർ

text_fields
bookmark_border
വെടിക്കോപ്പുകൾ നിർവീര്യമാക്കാൻ അധികൃതർ
cancel

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന് തീരുമാനമെടുത്തതോടെ പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കോപ്പുകൾ നിർവീര്യമാക്കാൻ നീക്കം. പാലക്കാട് മുതലമട വെള്ളാരംകടവിലാണ് പാറമേക്കാവിന്റെ വെടിക്കോപ്പ് നിർ‌മാണശാല പ്രവർത്തിക്കുന്നത്. ഇവിടത്തെ വെടിക്കോപ്പുകൾ പൊലീസിന്റെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ നിരീക്ഷണത്തിൽ നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

വെടിക്കോപ്പുകൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഇവിടെയുണ്ട്. ഇത് ‌ലൈസൻസി സ്ഥാപനങ്ങൾക്ക് ലേലം ചെയ്ത് നൽകാനുള്ള തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. തിരുവമ്പാടിയുടെ വെടിക്കോപ്പ് നിർമാണശാലയുടെ ചുറ്റും തീപടർന്നിട്ടും ദുരന്തഭൂമിയുടെ സമീപത്തെ ഷെഡ് തുറന്നപ്പോൾ 14 ചാക്കുകളിലായി 300 കിലോഗ്രാമിലേറെ വെടിമരുന്നാണ് ലഭിച്ചത്. ഈ വെടിക്കോപ്പുകളും വിദഗ്ധരുടെ സാന്നിധ്യത്തിൽ നിർവീര്യമാക്കിയേക്കും എന്നാണ് സൂചന.

പടക്കങ്ങൾ പിടിച്ചെടുക്കുകയോ അവ നിർവീര്യമാക്കുകയോ ചെയ്യുമ്പോൾ അതീവ ജാഗ്രതയോ നടപടികൾ സ്വീകരിക്കണം. സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, അഗ്നിരക്ഷാ സേന, പെട്രോളിയം ആൻഡ് എക്സ്പോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ എന്നിവർ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ജനവാസമില്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് ആദ്യം വസ്തുകൾ മാറ്റും. പടക്കങ്ങൾ നിർവീര്യമാക്കുന്നതിന് വെള്ളത്തിൽ മുക്കി വെക്കുകയോ അല്ലെങ്കിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ രീതിയിൽ കത്തിച്ചു കളയുകയോയാണ് ചെയ്യുന്നത്. പെട്രോളിയം ആൻഡ് എക്സ്പ്സീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmmunitionThrissur NewsAuthoritiesneutralizationKerala NewsMundathikkode Fire Accident
News Summary - Authorities say action will be taken to neutralize the ammunition
Next Story