ട്രാൻസ്ഫോർമറുകളിലെ എൽ.ടി ഫീഡറുകൾ മുഴുവനായും ചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയെന്ന് അധികൃതർ
text_fieldsതിരുവനന്തപുരം: ശനിയാഴ്ച രാത്രി ഒമ്പതിന് തുടങ്ങിയ പേമാരിയിൽ പേട്ട ഇലക്ട്രിക്കൽ സെക്ഷനിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് താഴെപ്പറയുന്ന ട്രാൻസ്ഫോർമറുകളിലെ എൽ.ടി ഫീഡറുകൾ മുഴുവനായും ചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് അധികൃതർ അറിയിച്ചു. ചെന്നിലോട്, തോട്ടിൻ കര, അറപ്പുര, ആട്ടറ, പുത്തൻ പാലം, പാറശ്ശേരി, ഈശാലയം, ഹൗസിങ് ബോർഡ് ഒന്ന്, രണ്ട്, കണ്ണമ്മൂല ശാസ്താംകോവിൽ, വടയ്ക്കാട് ഒന്ന്, രണ്ട്, പാറ്റൂർ, ആനയറ, കൊല്ലൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ എൽ.ടി ഫീഡറുകൾ ഭാഗീകമായി മാത്രമേ ചാർജ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.
പല വീടുകളും സ്ഥാപനങ്ങളും പൂർണമായോ ഭാഗീകമായോ വെള്ളകെട്ടിനുള്ളിലാണ്. ആയതിനാൽ അപകടം വരുത്താതെ സപ്ലേ റീസ്റ്റോർ ചെയ്യാൻ കാലതാമസം നേരിടുന്നു. അവധി ദിനമായിട്ടു കൂടി കൂടുതൽ സ്റ്റാഫുകളെ വിളിച്ചു വരുത്തി സപ്ലെ പുനസ്ഥാപന ജോലികൾ ധൃതഗതിയിലാക്കിയിട്ടുണ്ട്.
മഴ തുടരുന്നില്ലെങ്കിൽ വൈകീട്ടോടെ ഭാഗീകമായെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുന്നുകുഴി യു.പു.എസ് സ്കൂളിലെ ദുരിതാശ്വാസ കാമ്പിൽ സപ്ളെ ബാക്ക് ഫീഡ് ചെയ്ത് പകൽ 2.30 മണിയോടു കൂടി വൈദ്യുതി പുനസ്ഥാപിച്ചു. ഏകദേശം 2000 ഉപഭോക്താക്കളെ സപ്ളെ ഇന്ററപ്ഷൻ ബാധിച്ചിട്ടുള്ളതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

