തിരുവനന്തപുരം: വിവാദ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണത്തിെൻറ ഭാഗമായി സ്വപ്ന സുരേഷിെന ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിെൻറ അനുമതി തേടി.
ഇതിനുള്ള അനുമതി തേടി ജയിൽ ഡി.ജി.പിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയതായാണറിയുന്നത്. ശബ്ദരേഖ സംബന്ധിച്ച പ്രാഥമിക അന്വേഷണം രഹസ്യമായി പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിനുള്ള നിർദേശം. അതിനാൽ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിടുന്നില്ല. കോഫേപോസ തടവുകാരിയും റിമാൻഡിലുമായതിനാൽ സ്വപ്നയെ ചോദ്യംചെയ്യാൻ കോടതിയുെടയും കസ്റ്റംസിെൻറയും അനുമതി വേണം. അതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽവകുപ്പ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. അതിനിടെ, ശബ്ദരേഖയിൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും കള്ളമൊഴി നൽകാൻ നിർബന്ധിച്ചാലും ഗുരുതര കുറ്റകൃത്യമാണ്.
ഒരാൾക്കെതിരെ കളവായി പ്രതിചേർക്കാൻ നിർബന്ധിക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമല്ല. 116, 120 ബി, 167, 192, 39, 95 എന്നീ വകുപ്പുകൾ വരെ ചേർത്ത് കേസെടുക്കാം. പൊലീസാണ് അന്വേഷണത്തിന് ഉചിതമായ ഏജൻസിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനാൽ അത് നടക്കേട്ടയെന്നാണ് ആഭ്യന്തരവകുപ്പിെൻറ വിലയിരുത്തൽ.