Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ഡിവിഷനിൽ 13...

പാലക്കാട്​ ഡിവിഷനിൽ 13 എ.ടി.വി.എം മെഷീനുകൾ കൂടി

text_fields
bookmark_border
പാലക്കാട്​ ഡിവിഷനിൽ 13 എ.ടി.വി.എം മെഷീനുകൾ കൂടി
cancel

കാസർകോട്​: റെയിൽവെ പാലക്കാട്​ ഡിവിഷനു കീഴിലെ സ്​റ്റേഷനുകളിൽ 13 ഒാ​േട്ടാമാറ്റിക്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എ.ടി.വി.എം മെഷീനുകൾക്കു പുറമെയാണ്​ 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്​​. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്​, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിലാണ്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ സ്ഥാപിക്കുക. 

മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിൽ റെയിൽവെ ആദ്യമായാണ്​ എ.ടി.വി.എം മെഷീനുകൾ സ്ഥാപിക്കുന്നത്​. പയ്യന്നൂർ, വടകര, കോഴിക്കോട്​, കുറ്റിപ്പുറം, തിരൂർ എന്നീ സ്​റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക്​ പുറമെയാണ്​ ഒരു മെഷീൻ കൂടി സ്ഥാപിക്കുക. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. ഒാ​േട്ടാമാറ്റിക്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീൻ സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ്​ എടുക്കാൻ ക്യൂ നിന്ന്​ വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന ​എ.ടി.വി.എം മെഷീനുകളാണ്​ സ്​റ്റേഷനുകളിൽ സ്ഥാപിക്കുക. 

നിലവിൽ പാലക്കാട്​ ഡിവിഷനു കീഴിൽ റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന 31 മെഷീനുകളും നാണയവും രൂപയും കാർഡും ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന 9 മെഷീനുകളുമാണുള്ളത്​. സാധാരണക്കാർക്ക്​ റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ മെഷീൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നത്​ കണക്കിലെടുത്ത്​ സ്​റ്റേഷനുകളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. ഇവർ യാത്രക്കാരെ ടിക്കറ്റ്​ എടുക്കുന്നതിന്​ സഹായിക്കും. ഇതിന്​ അധികചാർജ്​ നൽകേണ്ടതില്ല. റെയിൽവെയിൽ നിന്ന്​ വിരമിച്ച ജീവനക്കാരെയാണ്​ ഫെസിലിറ്റേറ്റർമാരായി നിയമിക്കുക. കാർഡ്​ ഉപയോഗിക്കു​േമ്പാൾ ലഭിക്കുന്ന കൺസഷനാണ്​ ഫെസിലിറ്റേറ്റർമാരുടെ വരുമാനം. 73 ഫെസിലിറ്റേറ്റർമാരാണ്​ ഡിവിഷന്​ കീഴിലെ ​സ്​റ്റേഷനുകളിൽ ഇപ്പോഴുള്ളത്​.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsatvm machineATVM
News Summary - ATVM Machine Kerala News
Next Story