Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റുകാല്‍ പൊങ്കാല...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; സമൂഹ പൊങ്കാല ഇല്ല

text_fields
bookmark_border
ആറ്റുകാല്‍ പൊങ്കാല ഇന്ന്; സമൂഹ പൊങ്കാല ഇല്ല
cancel

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ശ​നി​യാ​ഴ്ച ന​ട​ക്കും. കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി പൊ​ങ്കാ​ല ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ത​ര്‍ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല അ​ര്‍പ്പി​ക്കാം.

പ​തി​വു​പോ​ലെ​യു​ള്ള സ​മൂ​ഹ പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പൊ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ടു​ക​ളി​ൽ പ​തി​വു​ള്ള രീ​തി​യി​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങു​ക​യും നി​വേ​ദി​ക്കു​ക​യും ചെ​യ്യാം. ക്ഷേ​ത്ര​ത്തി​ലെ പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​ണ്​ പൊ​ങ്കാ​ല.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.20ന് ​ശു​ദ്ധ​പു​ണ്യാ​ഹ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 10.50ഒാ​ടെ ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ​നി​ന്ന് ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി​ക്ക് കൈ​മാ​റും.

ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ​യും വ​ലി​യ തി​ട​പ്പ​ള്ളി​യി​ലെ​യും പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ൽ പ​ക​ർ​ന്ന ശേ​ഷം അ​ഗ്​​നി സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റും. ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലു​ള്ള പ​ണ്ടാ​ര അ​ടു​പ്പ് ജ്വ​ലി​പ്പി​ക്കു​ന്ന​ത് സ​ഹ​മേ​ൽ​ശാ​ന്തി​യാ​ണ്.

വൈ​കീ​ട്ട് 3.40ന് ​ഉ​ച്ച​പൂ​ജ​ക്ക്​ ശേ​ഷം പൊ​ങ്കാ​ല നി​വേ​ദ്യ ച​ട​ങ്ങ്​ ന​ട​ക്കും. താ​ല​പ്പൊ​ലി ച​ട​ങ്ങ്​ 10നും 12​നും ഇ​ട​യി​ലു​ള്ള ബാ​ലി​ക​മാ​ർ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ത്രി 7.30ന് ​മ​ണ​ക്കാ​ട്​ ശാ​സ്​​ത ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പു​റ​ത്തെ​ഴു​ന്ന​ള്ള​ത്തും, 11ന്​ ​തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും.

വ​ഴി​യി​ല്‍ വി​ഗ്ര​ഹ​ത്തി​ന് വ​ര​വേ​ല്‍പ്പോ, ത​ട്ടം നി​വേ​ദ്യ​മോ ഉ​ണ്ടാ​കി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി 9.15ന് ​കാ​പ്പ​ഴി​ക്ക​ൽ ച​ട​ങ്ങ്. പു​ല​ർ​ച്ചെ ഒ​ന്നി​ന് ന​ട​ത്തു​ന്ന കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.

തിരുവനന്തപുരം ജില്ലക്ക്​ അവധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന ശ​നി​യാ​ഴ്​​ച (27 ഫെ​ബ്രു​വ​രി) തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്ക്​ പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍-​അ​ർ​ധ​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attukal pongala
News Summary - attukal pongala today
Next Story