ഭക്തി നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല
text_fieldsattukal ponkal
തിരുവനന്തപുരം: ഭക്തമനസ്സുകളിൽ ആത്മസായൂജ്യത്തിന്റെ അലകളുയർത്തി ചൊവ്വാഴ്ച ആറ്റുകാൽ പൊങ്കാല. പൊങ്കാലക്കലങ്ങൾ നിറഞ്ഞുതൂവുന്നതോടെ സാർഥകമാകുന്നത് ഒരുവർഷത്തെ കാത്തിരിപ്പാണ്. പൊങ്കാലയർപ്പിക്കാൻ വിദൂരങ്ങളിൽനിന്ന് ദിവസങ്ങൾക്കുമുമ്പുതന്നെ തലസ്ഥാനത്തെ ബന്ധുവീടുകളിലും മറ്റും എത്തിയവരും തലേദിവസമെത്തി അടുപ്പുകൂട്ടിയവരും നിരവധി.
തിങ്കളാഴ്ച രാത്രിയോടെ ഇതരജില്ലകളിൽ നിന്നുള്ളവരെയും വഹിച്ചുള്ള വാഹനങ്ങൾ നഗരത്തിലെത്തി. ചൊവ്വാഴ്ച ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപരിധിയിലെ 28 വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 10 ദിവസമായി ഉത്സവത്തിമിർപ്പിലാണ് നഗരം മുഴുവനും. ക്ഷേത്രപരിസരം മുതൽ കിലോമീറ്ററുകൾ അകലെയുള്ള ഇടവഴികളിൽ വരെ പൊങ്കാലക്കലങ്ങൾ നിരന്നുകഴിഞ്ഞു. വിവിധ സന്നദ്ധസംഘടനകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ അന്നദാനത്തിനും കുടിവെള്ള വിതരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ച ഒന്നുമുതൽ ചൊവ്വാഴ്ച വൈകീട്ട് എട്ടുവരെ ഗതാഗതനിയന്ത്രണമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

