ആറ്റുകാൽ പൊങ്കാല; 28 സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ 28 സ്കൂളുകൾക്ക് തിങ്കളാഴ്ച (2-03-2023) അവധി. പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.
തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ.പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യു.പി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്, ഗവ സംസ്കൃതം എൽ.പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ.പി സ്കൂൾ കുര്യാത്തി, ജവഹർ ഇ.എം. എച്ച്.എസ് മണക്കാട്, ശ്രീ മരുതിറാം ഇ.എം.എച്ച്.എസ് കരമന, ഗവ യു.പി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യു.പി സ്കൂൾ അമ്പലത്തറ, ഗവ യു.പി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ്.എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യു.പി സ്കൂൾ നെടുങ്കാട്, ഗവ യു.പി സ്കൂൾ ഫോർട്ട്, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട് എന്നിവക്കാണ് അവധിയുള്ളത്.
പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിനും പ്രാദേശിക അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തിരുവനന്തുരം നഗരപരിധിയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

