You are here

ആറ്റിങ്ങല്‍ അപകടം: മരണം മൂന്നായി

23:23 PM
15/06/2020
attingal-accident
ആറ്റിങ്ങലിലുണ്ടായ അപകടം

ആ​റ്റി​ങ്ങ​ല്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ ടി.​ബി ജ​ങ്​​ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ സ​ജീ​ന മ​ന്‍സി​ലി​ല്‍ നാ​സ​റു​ദ്ദീ​ന്‍-​അ​ബു​സാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഹ​സാ​ര സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഉ​ട​മ അ​സീം നാ​സ​ര്‍ (33), ക​ല്ലു​വാ​തു​ക്ക​ല്‍ അ​ടു​ത​ല ന​ട​യ്ക്ക​ല്‍ പ്രി​ന്‍സി​യ​ത്തി​ല്‍ കു​ഞ്ചു​രാ​മ​ക്കു​റു​പ്പ്- രാ​ഗി​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്രി​ന്‍സ് കെ. ​കു​റു​പ്പ് (33), അ​ടു​ത​ല ന​ട​യ്ക്ക​ല്‍ മ​നീ​ഷ് ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍ പി​ള്ള-​വി​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നീ​ഷ് .എം (29) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

ന​ട​യ്ക്ക​ല്‍ വി​ഹാ​റി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​പി​ന്‍ (30), വി​നീ​ത് (26), ക​ല്ലു​വാ​തു​ക്ക​ല്‍ ക​ലാ​നി​ല​യ​ത്തി​ല്‍ അ​ഖി​ല്‍ (28), ന​ട​യ്ക്ക​ല്‍ ആ​ര്‍.​എ​സ് നി​വാ​സി​ല്‍ മ​ഹേ​ഷ് (മാ​ലു -38), ക​ല്ലു​വാ​തു​ക്ക​ല്‍ സു​ബി നി​വാ​സി​ല്‍ സു​ബി​ന്‍ (29) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ഹേ​ഷ്, സു​ബി​ന്‍ എ​ന്നി​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്​. 

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ൽ ടാ​ങ്ക​ര്‍ ലോ​റി​യും എ​തി​ര്‍ദി​ശ​യി​ല്‍ വ​ന്ന ഫൊ​ര്‍ച്യൂ​ണ​ര്‍ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ല്‍ എ​ട്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. 

Loading...
COMMENTS