Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറുമ്പരിച്ച നിലയിൽ...

ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ യു.എസ്​ പൗരനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

text_fields
bookmark_border
ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ യു.എസ്​ പൗരനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
cancel

തിരുവനന്തപുരം: കോവളത്ത്​ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ യു.എസ്​ പൗരൻ ഇർവിൻ ഫോക്​സിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ സർക്കാർ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും. ഇർവിൻ ​ഫോക്​സിന്‍റെ ആരോഗ്യസ്ഥിതിയും അറിയിക്കും. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്​ ഇർവിൻ ഫോക്​സ്​. ഇക്കാര്യവും സർക്കാർ അറിയിക്കും.

കഴിഞ്ഞ ദിവസം കോ​വ​ള​ത്താണ്​ വ​യോ​ധി​ക​നാ​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യെ ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​വ​ളം പീ​കോ​ക്ക് റോ‌​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ച്ചു​വ​ന്ന ഇ​ർ​വി​ൻ ഫോ​ക്​​സി​നെ​യാ​ണ് (80) ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ലം വ​ള്ളി​ക്കാ​വ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ഇ​യാ​ൾ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ കോ​വ​ള​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കൊ​ണ്ട് കി​ട​പ്പി​ലാ​യ ഇ​യാ​ൾ​ക്ക് മ​റ്റൊ​രു വി​ദേ​ശി​യാ​യി​രു​ന്നു സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചി​രു​ന്നു.

സ​ഹാ​യി ശ്രീ​ല​ങ്ക​യി​ൽ പോ​യ​തോ​ടെ ഇ​യാ​ൾ ഒ​റ്റ​ക്കാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ വ​യോ​ധി​ക​ന് ആ​ഹാ​ര​വും മ​രു​ന്നും ന​ൽ​കാ​ൻ​പോ​ലും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​വ​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ബീ​റ്റി​നെ​ത്തി​യ ടി. ​ബി​ജു, പ്രീ​താ​ല​ക്ഷ്മി എ​ന്നി​വ​ർ ദു​രി​താ​വ​സ്ഥ ക​ണ്ട​തും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്​തത്​.

Show Full Article
TAGS:Native American critical condition 
News Summary - Attempts were made to repatriate the U.S. citizen who was found ants
Next Story