Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുരുന്നു മനസ്സിൽ വിദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം അപകടം: പോപുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ
text_fieldsbookmark_border
Listen to this Article
പാലക്കാട്: കുരുന്നു മനസ്സിൽ വിദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ.പോപുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റാലിയിൽ ആ കൊച്ചുകുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയല്ല. അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാകും. ആ കുഞ്ഞ് അങ്ങനെ വിളിക്കുമ്പോൾ തടയുന്നതിന് പകരം ഏറ്റുപാടി ആഘോഷിച്ച് നടന്ന, വിഭാഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുട്ടിയെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

