പീഡന ശ്രമം: ഓട്ടോയിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്; ഡ്രൈവർ റിമാൻഡിൽ
text_fieldsബാലുശ്ശേരി: പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്. ഡ്രൈവർ പനങ്ങാട് കൂനേൽ മാക്കൂൽ സുബീഷിനെ (38) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വട്ടോളി ബസാർ - കിനാലൂർ റോഡിലാണ് സംഭവം. വട്ടോളി ബസാറിലേക്ക് ഓട്ടോയിൽ കയറിയ യുവതിയോട് ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോ നിർത്താൻ പറഞ്ഞെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് യുവതി ഏർവാടി മുക്കിലെത്തിയപ്പോൾ പുറത്തേക്ക് ചാടുകയായിരുന്നു. അപകടത്തിൽ യുവതിയുടെ കാലിന് ഗുരുതരപരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

