Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ല​പാ​ത​ക​ശ്ര​മം:...

കൊ​ല​പാ​ത​ക​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
സാ​ജു ജോ​ജോ
cancel
camera_alt

സാ​ജു ജോ​ജോ

ച​ങ്ങ​നാ​ശ്ശേ​രി: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ത്തി​പ്പു​ഴ കു​രി​ശും​മൂ​ട് മു​ന്തി​രി​ക്ക​വ​ല ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ സാ​ജു ജോ​ജോ (29)യെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശ്ശേ​രി ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പം വെ​ച്ച് മ​ധ്യ​വ​യ​സ്ക​ന്റെ നേ​രെ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച​തി​നു ശേ​ഷം ഇ​യാ​ൾ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ഇ​ടി​ക്ക​ട്ട കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന​ന്ദാ​ശ്ര​മ ഭാ​ഗ​ത്തു​ള്ള ക​ട​യു​ടെ മു​മ്പി​ൽ നി​ന്ന് സാ​ജു ജോ​ജോ ചീ​ത്ത​വി​ളി​ച്ച​ത്​ മ​ധ്യ​വ​യ​സ്ക​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​ത് ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​ൻ ചെ​ന്ന മ​റ്റൊ​രാ​ളെ​യും മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് ആ​ർ.​നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ ഡെ​ന്നി ചെ​റി​യാ​ൻ, തോ​മ​സ് സ്റ്റാ​ൻ​ലി, അ​തു​ൽ കെ.​മു​ര​ളി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല, വാ​ക​ത്താ​നം, ച​ങ്ങ​നാ​ശ്ശേ​രി, തൃ​ക്കൊ​ടി​ത്താ​നം തു​ട​ങ്ങി​യ സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam newsCrime NewsAttempted murder
News Summary - Attempted murder- Youth arrested
Next Story