Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടം ഉടമയെ വധിക്കാൻ...

തോട്ടം ഉടമയെ വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാക്കൾ കീഴടങ്ങി

text_fields
bookmark_border
crime
cancel

അ​ടി​മാ​ലി: ക​ജ​നാ​പാ​റ​യി​ൽ ഏ​ല​ത്തോ​ട്ടം ഉ​ട​മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സി.​പി.​എം നേ​താ​ക്ക​ൾ രാ​ജാ​ക്കാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി​യും റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ രാ​ജ​ൻ (63), ഡ്രൈ​വ​ർ പേ​ട്ട സ്വ​ദേ​ശി അ​നി​ൽ (42) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി.​പി.​എം ക​ജ​നാ​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. മു​രു​ക​ൻ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തം​ഗം പി.​രാ​ജാ​റാം, ഇ​ള​ങ്കോ​വ​ൻ, പാ​ണ്ഡ്യ​ൻ എ​ന്നി​വ​രാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്.

ക​ട്ട​പ്പ​ന കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. തൊ​ഴി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി.​ഐ.​ടി.​യു അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന ക​ജ​നാ​പാ​റ​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ന്റെ ഉ​ട​മ​യാ​ണ് പ​രി​ക്കേ​റ്റ രാ​ജ​ൻ.

എ​സ്.​മു​രു​ക​ൻ, പി.​രാ​ജാ​റാം, ഇ​ള​ങ്കോ​വ​ൻ എ​ന്നി​വ​ർ ഈ ​ഏ​ല​ത്തോ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും ഏ​ല​ത്തോ​ട്ട​ത്തി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ള്ള​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ 23 ന് ​അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് എ​ട്ടു പേ​രും ചേ​ർ​ന്ന് തോ​ട്ട​ത്തി​ന​ക​ത്തു ക​യ​റി രാ​ജ​നെ​യും ഡ്രൈ​വ​റെ​യും മ​ർ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsIdukki News
News Summary - attempted murder on Plantation owner-CPM leaders surrender
Next Story