Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുവായ യുവതിക്കുനേരെ ...

ബന്ധുവായ യുവതിക്കുനേരെ വധശ്രമം; പ്രതിക്ക് ഒമ്പതുവര്‍ഷം തടവ്

text_fields
bookmark_border
Attempted murder of a relative; Defendant sentenced to nine years in prison
cancel

കൊ​ല്ലം: ബ​ന്ധു​വാ​യ യു​വ​തി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക്​ ഒ​മ്പ​തു​വ​ര്‍ഷം ത​ട​വും 55,000 രൂ​പ പി​ഴ​യും ശി​ക്ഷ. കേ​സി​ലെ ഒ​ന്നാം പ്ര​തി മ​ണ്‍റോ​തു​രു​ത്ത് വി​ല്ലി​മം​ഗ​ലം ബി​നു ഭ​വ​നി​ല്‍ ബി​നു രാ​ജി​നെ​യാ​ണ്​ (29) കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ട് കൊ​ല്ലം പ്രി​ന്‍സി​പ്പ​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ര്‍ഗീ​സ് ശി​ക്ഷി​ച്ച​ത്. പ്ര​തി​യും അ​യാ​ളു​ടെ പി​താ​വാ​യ ദേ​വ​രാ​ജ​നും ചേ​ര്‍ന്ന് ബ​ന്ധു​വാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കേ​സ്. ര​ണ്ടാം പ്ര​തി ദേ​വ​രാ​ജ​ന്‍ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ മ​രി​ച്ചു.

2014 മേ​യ് 30 ന് ​രാ​വി​ലെ 8.30 ന് ​മ​ണ്‍റോ​തു​രു​ത്ത് കാ​രൂ​ത്ര​ക്ക​ട​വി​ലെ പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്‌​സി​ലു​ള്ള പാ​ല്‍ സൊ​സൈ​റ്റി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ണ​പ്പു​റ​ത്തു വീ​ട്ടി​ല്‍ ഷൈ​ല​ജ​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പാ​ല്‍ സൊ​സൈ​റ്റി​യി​ല്‍ ഹെ​ല്‍പ്പ​റാ​യി​രു​ന്ന ഷൈ​ല​ജ പാ​ല്‍പാ​ത്രം ക​ഴു​കി വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന സ​മ​യം ബി​നു​രാ​ജും ദേ​വ​രാ​ജ​നും ക​മ്പി​വ​ടി​യു​മാ​യി ബൂ​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ സ്വ​ര്‍ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​ത് ഷൈ​ല​ജ ന​ല്‍കാ​ത്ത​തി​ലു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വി. ​വി​നോ​ദ്, പി.​ബി. സു​നി​ല്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. ഈ​സ്​​റ്റ് ക​ല്ല​ട പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ.​എ​സ്. ഗോ​പ​കു​മാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന വി.​വി. അ​നി​ല്‍കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി പ്ര​തി​ക​ള്‍ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
TAGS:Attempted murder court imprisonment 
News Summary - Attempted murder of a relative; Defendant sentenced to nine years in prison
Next Story