കൊലപാതക ശ്രമം; നാലുപേർ അറസ്റ്റിൽ
text_fieldsസബിൻ സജി, ആനന്ദ് പി. അശോക്, ഗോവിന്ദ് പി. അശോക്, അരുൺ സജി
കോട്ടയം: മധ്യവയസ്കനെ കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് മുട്ടുവേലിൽ സബിൻ സജി (20), പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് പൂമറ്റത്തിൽ ആനന്ദ് പി. അശോക് (22), സഹോദരൻ ഗോവിന്ദ് പി. അശോക് (18), പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് കടുപ്പിൽപറമ്പിൽ അരുൺ സജി (19) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം അയൽവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയും കമ്പിവടികൊണ്ട് തലക്കടിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

