Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ ഡോക്ടറോട്...

വനിതാ ഡോക്ടറോട് ​ബലാത്സംഗ ഭീഷണി, കൈയേറ്റ ശ്രമം; പൊലീസ്​ ആശുപത്രിയിലെത്തിച്ച പ്രതി പിന്നീട്​ മുങ്ങി

text_fields
bookmark_border
malfunctioning of  CT scan machines in Kottayam Medical College
cancel

ഗാന്ധിനഗർ (​കോട്ടയം): പൊലീസ്​ ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ജൂനിയർ വനിത ഡോക്ടർക്കുനേരെയായിരുന്നു (പി.ജി ഡോക്ടർ) അതിക്രമം. ഡോക്​ടർ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഇയാൾ ആശുപത്രിയിൽനിന്ന്​ കടന്നുകളഞ്ഞു.

വെള്ളിയാഴ്ച രാത്രി 12.30ഓടെ ഏറ്റുമാനൂർ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി. ജോണാണ്​ (25) ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിത ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റത്തിന്​ മുതിരുകയും ചെയ്തത്. ഏറ്റുമാനൂരിലെ തട്ടുകടയിലുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായിരുന്ന ഇയാളെ, വനിത ഡോക്ടർ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേക്ക്​ മാറ്റി. ഇതിനിടെയിലും അക്രമാസക്തനായതോടെ ഇയാളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചു.

ശനിയാഴ്ച പുലർച്ച മറ്റ്​ രോഗികളെ വീണ്ടും പരിശോധിക്കാൻ ഡോക്ടർ നിരീക്ഷണ മുറിയിലെത്തിയപ്പോൾ ഇയാൾ കടുത്ത ഭാഷയിൽ അസഭ്യം പറഞ്ഞു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതി ആശുപത്രിയിൽനിന്ന്​ കടന്നുകളയുകയായിരുന്നു. പിന്നീട് എയ്ഡ് പോസ്റ്റിൽനിന്ന്​ ഡോക്ടറുടെ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.

പൊലീസ്​ ഉദ്യോഗസ്ഥരുടെ അനാസ്ഥ -പി.ജി ഡോക്​ടേഴ്​സ് അസോസിയേഷൻ

ഗാന്ധിനഗർ (​കോട്ടയം): പൊലീസ്​ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്​ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന്​ കോട്ടയം മെഡിക്കൽ കോളജ് പി.ജി ഡോക്​ടേഴ്​സ് അസോസിയേഷൻ കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ എടുക്കുന്നവരെ പൊലീസ്​ മെഡിക്കൽ കോളജിൽ വിട്ടിട്ട് പോകുന്നത് പതിവാണ്​. ഇയാൾ അക്രമാസക്തനാകില്ലെന്ന്​ ഉറപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.

വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളൊന്നും നടപ്പായില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്​. കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് എന്ന കാര്യത്തിലും തീരുമാനമായില്ല. മിക്കപ്പോഴും രാത്രിയിൽ ഒറ്റക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Medical college
News Summary - Attempted assault on female doctor in Kottayam
Next Story