തൊഴിലാളികളെ ലോറിയിൽ കൊണ്ടുപോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു
text_fieldsതിരൂരങ്ങാടി: അന്തർസംസ്ഥാന തൊഴിലാളികളെ ലോറിയിൽ കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ വിഫലമാക്കി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടിന് ചേളാരിയിലാണ് സംഭവം. കൊച്ചിയിൽ കേബിൾ ലോഡ് കൊണ്ടുപോയി ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ലോറിയിൽ ചേളാരിയിൽനിന്ന് ബന്ധുക്കളായ നാലുപേരെ കൊണ്ടുപോകാനായിരുന്നു ശ്രമം.
ഇവർെക്കാപ്പം മറ്റുള്ള 50ഓളം പേർ ലോറിയിൽ കയറിക്കൂടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ തിരൂരങ്ങാടി പൊലീസിൽ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഹരിയാന സ്വദേശികളായ ലോറി ഡ്രൈവർ തൻവീർ (25), ക്ലീനർ സഹുൻ (40) എന്നിവർക്കെതിരെ കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
