Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്തക്ക് ചില രാഷ്ട്രീയ പാർട്ടികളോട് വെറുപ്പെന്ന് പ്രചരിപ്പിക്കാൻ ഗൂഢശ്രമം -ജിഫ്രി തങ്ങൾ

text_fields
bookmark_border
Samastha, Jifri Thangal
cancel

ഒറ്റപ്പാലം: സമസ്തക്ക് ചില രാഷ്ട്രീയ പാർട്ടികളോട് വെറുപ്പെന്ന് പ്രചരിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നുവെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

വാണിയംകുളം ജാമിഅ റഹീമിയ്യ കാമ്പസിൽ സംഘടിപ്പിച്ച സമസ്ത ജില്ല ഉലമ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരം ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. സമസ്തയും രാഷ്ട്രീയ പാർട്ടികളും തമ്മിൽ നേരത്തേയുണ്ടായിരുന്ന ബന്ധം അതേപടി തുടരും. സമസ്തക്ക് ഭൗതിക താൽപര്യങ്ങളില്ല. വഹാബി, ജമാഅത്ത് പോലുള്ള സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കലുകളെ പ്രതിരോധിക്കാൻ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതർക്ക് പോലും കഴിയാത്ത അവസ്ഥയുണ്ട്. മനുഷ്യത്വം നഷ്ടപ്പെട്ട ഇസ്രായേൽ, ഫലസ്‌തീൻ ജനതയോട് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതി ഹൃദയഭേദകമാണെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - attempt to spread hatred towards certain political parties
Next Story