Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാന്റ്സിൽ...

പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
pants
cancel

കൊ​ണ്ടോ​ട്ടി: വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട സ്വ​ദേ​ശി മു​ണ്ടോ​ക്ക​ര സി​ദ്ദി​ഖ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ധ​രി​ച്ചി​രു​ന്ന പാ​ന്റ്‌​സി​നു​ള്ളി​ല്‍ 1.292 കി​ലോ സ്വ​ര്‍ണ​മി​ശ്രി​തം തേ​ച്ചു​പി​ടി​പ്പി​ച്ചാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് ശ്ര​മം.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. മ​സ്‌​ക​ത്തി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് സി​ദ്ദി​ഖ് എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingCrime NewsKozhikode News
News Summary - Attempt to smuggle gold by smearing it on pants- Passenger arrested in Karipur
Next Story