Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വര്‍ണമിശ്രിതം കൈയില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയിൽ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയിൽ
text_fieldsbookmark_border
കൊച്ചി: സ്വർണം കടത്തുന്നതിനിടെ എയർ ഇന്ത്യ ജീവനക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റിന്റെ പിടിയിലായത്.
ബഹ്റൈൻ-കോഴിക്കോട്-കൊച്ചി സർവിസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൈകളിൽ സ്വർണം ചുറ്റിവെച്ചശേഷം ഷർട്ടിന്റെ കൈ മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വർണവുമായി ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

