Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറച്ചിയെന്ന വ്യാജേന...

ഇറച്ചിയെന്ന വ്യാജേന പ്രവാസിയുടെ ലഗേജിൽ കഞ്ചാവ് അയക്കാൻ ശ്രമം; സുഹൃത്ത് അറസ്​റ്റിൽ

text_fields
bookmark_border
cannabis
cancel
camera_alt

ഇ​റ​ച്ചി പൊ​തി​ക്കൊ​പ്പം

ഗ​ൾ​ഫി​ലേ​ക്ക് കൊ​ടു​ത്തു

വി​ടാ​ൻ കൊ​ണ്ടു​വ​ന്ന കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്

എ​ട​വ​ണ്ണ​പ്പാ​റ: അ​വ​ധി ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ന്ന പ്ര​വാ​സി​യെ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ വാ​ഴ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​മാ​നൂ​ർ സ്വ​ദേ​ശി പ​ള്ളി​പ്പു​റാ​യ നീ​റ​യി​ൽ പി.​കെ. ഷ​മീം (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഓ​മാ​നൂ​ർ പ​ള്ളി​പ്പു​റാ​യ പാ​റ​പ​ള്ളി​യാ​ളി ഫൈ​സ​ൽ അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സു​ഹൃ​ത്ത് ഷ​മീം ഇ​റ​ച്ചി​യും മ​റ്റും അ​ട​ങ്ങി​യ പെ​ട്ടി​യി​ൽ ക​ഞ്ചാ​വ് വെ​ച്ച് കൊ​ടു​ത്ത​യ​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഗ​ൾ​ഫി​ലു​ള്ള മ​റ്റൊ​രു സു​ഹൃ​ത്തി​നെ​ന്നാ​ണ് ഷ​മീം പ​റ​ഞ്ഞ​ത്.

യാ​ത്ര​ക്കു​ള്ള ല​ഗേ​ജ് ഒ​രു​ക്കു​ന്ന​തി​നി​ടെ ഷ​മീം ന​ൽ​കി​യ പെ​ട്ടി​യി​ലെ വ​സ്തു​ക്ക​ൾ മാ​റ്റി പാ​യ്ക്ക് ചെ​യ്യാ​ൻ അ​ഴി​ച്ച​പ്പോ​ഴാ​ണ് ഫൈ​സ​ലി​ന് ച​തി മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക്ക് പാ​യ്ക്കി​ൽ പ്ലാ​സ്റ്റ​റി​ട്ട് ഒ​ട്ടി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ​ട​ങ്ങി​യ ബോ​ട്ടി​ൽ ക​െ​ണ്ട​ത്തി​യ​ത്. ഉ​ട​ൻ ഫൈ​സ​ൽ വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. മു​ഴു​വ​ൻ കു​റ്റ​ക്കാ​രും അ​ക​ത്താ​കു​ന്ന​ത് വ​രെ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഫൈ​സ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCannabisMalappuram News
News Summary - Attempt to send cannabis in migrant's luggage under the guise of meat-The friend is under arrest
Next Story