Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസ്; യുവതിയുടെ വീട്ടിൽനിന്ന് എം.എൽ.എയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
Eldos Kunnappally
cancel

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ വധശ്രമക്കേസ് ചുമത്തി. കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിലാണ് കേസ്. സെപ്റ്റംബർ 14ന് കോവളത്ത് വെച്ച് വധശ്രമം നടന്നെന്നാണ് പരാതി. കോവളം ആത്മഹത്യ മുനമ്പിൽ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എം.എൽ.എ ശ്രമിച്ചെന്നാണ് രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി ആരോപിക്കുന്നത്.

ഇന്നലെ പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽനിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെത്തി. സെപ്റ്റംബർ 15ന് വീട്ടിൽ വന്നപ്പോൾ ഉപേക്ഷിച്ച് പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. മദ്യക്കുപ്പി വിരലടയാള പരിശോധനക്ക് വിധേയമാക്കും. യുവതിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ യുവതി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലെങ്കിലും കുരുക്ക് മുറുക്കുകയാണ് അന്വേഷണ സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to murder case against Eldos Kunnapilli; MLA's clothes were recovered from the woman's house
Next Story