Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂപറിക്കാൻ പോയ...

പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകൻെറ ബൈക്ക്​ കത്തിച്ചു

text_fields
bookmark_border
പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകൻെറ ബൈക്ക്​ കത്തിച്ചു
cancel
camera_alt

പീഡനകേസിൽ  അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകൻ സുമേഷിൻെറയെും സഹോദരൻെറയും ബൈക്ക്ുകൾ കത്തിച്ച നിലയിൽ. ഉൾച്ചിത്രത്തിൽ സുമേഷ്​

നാദാപുരം: ഓണത്തിന്​ പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകൻെറയും സഹോദരൻെറയും ബൈക്കുകൾ കത്തിച്ചു. ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിൻെറയും (34) സഹോദരൻെറയും ബൈക്കുകളാണ്​ ഞായറാഴ്​ച പുലർച്ചെ അജ്​ഞാതർ കത്തിച്ചത്​.

ഓണപ്പൂക്കളമൊരുക്കാൻ വീടിനുസമീപത്ത് പൂവ് പറിക്കുകയായിരുന്ന എട്ടാംക്ലാസുകാരിയെയാണ്​ സുമേഷ്​ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്​ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാത്രിയാണ് പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാവ് നാദാപുരം പൊലീസിൽ പരാതി നൽകി. നാദാപുരം സി.ഐ എൻ. സുനിൽകുമാറാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പോക്സോ പ്രകാരം കേസെടുത്ത്​ പ്രതിയെ റിമാൻഡ്​ ചെയ്തു. പെൺകുട്ടി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramBJP activistnadapuram rapeBJP
Next Story