Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസം യുവതിയെ...

അസം യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മറ്റ്​ പ്രതികൾക്കായി വലവിരിച്ച്​ പൊലീസ്

text_fields
bookmark_border
അസം യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മറ്റ്​ പ്രതികൾക്കായി വലവിരിച്ച്​ പൊലീസ്
cancel

അ​രൂ​ർ: ച​ന്തി​രൂ​രി​ൽ അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച്​ ​പൊ​ലീ​സ്. ഇ​തി​നാ​യി പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യം തേ​ടി.

ഫോ​ൺ സ്വി​ച്ച് ഒാ​ഫാ​യ​തി​നാ​ൽ ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ കോ​ൾ ലി​സ്​​റ്റ്​ എ​ടു​ത്ത് പ്ര​തി​ക​ളെ കു​ടു​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​മാ​ണ്​ പൊ​ലീ​സ്​ ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ൾ പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​രൂ​ർ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​ക​ൾ വീ​ടു​മാ​യി ബ​ന്ധ​മി​ല്ലാ​തെ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​ണെ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു. 31ന്​ ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​സം യു​വാ​വി​ന്​ നേ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ അ​പ്പോ​ൾ​ത​ന്നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

പി​ടി​യി​ലാ​യ ത​ൻ​വ​ർ (29), സ​നോ​ജ് (23) എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. മ​റ്റ്​ ര​ണ്ടു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു അ​ലം​ഭാ​വ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caserape attempt
Next Story